കേരളം

സംസ്ഥാനത്ത് ഇന്ന് 488പേര്‍ക്ക് കോവിഡ്; 234പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, രണ്ടുമരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488പേര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചു. 143പേര്‍ രോഗമുക്തരായി. രണ്ടുമരണവും സംഭവിച്ചു. തിരുവനന്തപുരത്ത് 66വയസ്സുകാരനും എറണാകുളത്ത് 79കാരനുമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച 167പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു  സംസ്ഥാനങ്ങളില്‍ നിന്നവന്ന 76പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 234പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്കും 4  ഡി എസ് സി ജവാന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നുമാത്രം 570പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് പുതുതുതായി പതിനാറ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ചേര്‍ത്തു. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 195ആയി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ 87, സമ്പര്‍ക്കംവഴി 51
തിരുവനന്തപുരം 69, സമ്പര്‍ക്കം വഴി 45, ഉറവിടം അറിയാതെ 11പേരുടെ ഉറവിടം വ്യക്തമല്ല.
പത്തനംതിട്ട 54, സമ്പര്‍ക്കംവഴി 25
മലപ്പുറം 51,  സമ്പര്‍ക്കംവഴി 27
പാലക്കാട് 48
എറണാകുളം 47 സമ്പര്‍ക്കംവഴി 30,അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. 45 കണ്ടെയ്ന്‍മെന്റ് സോണുകള്‍
തൃശൂര്‍ 29
കണ്ണൂര്‍ 19
കാസര്‍കോട് 18, സമ്പര്‍ക്കംവഴി 7, രണ്ടുപേര്‍ക്ക് ഉറവിടം അറിയില്ല
കൊല്ലം 18, സമ്പര്‍ക്കംവഴി 7, ഉറവിടം അറിയത്ത രണ്ടുപേര്‍
കോഴിക്കോട് 17, സമ്പര്‍ക്കംവഴി 8
കോട്ടയം 15, സമ്പര്‍ക്കംവഴി 4
വയനാട് 11
ഇടുക്കി 5

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം