കേരളം

ആരോ​ഗ്യപ്രവർത്തകരോട് മാപ്പു പറഞ്ഞ് പൂന്തുറ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യപ്രവർത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികൾ. കാറുകളിൽ വരുന്ന ആരോ​ഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങൾ തെറ്റായ പ്രവണതയാണെന്ന് മനസിലാക്കിയാണ് ആരോ​ഗ്യപ്രവർത്തകരോട് ക്ഷമാപണം നടത്തിയത്. വീടിനു മുകളിൽ നിന്നും വഴിയരികിൽ നിന്നുമാണ് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തിയത്.

പൂന്തുറ ഇടവക വികാരിയും വാർഡ് കൗൺസിലറുമെല്ലാം ഒന്നിച്ചെത്തിയാണ് ആരോ​ഗ്യപ്രവർത്തകരെ സ്വീകരിച്ചത്. രോ​ഗത്തെ ചെറുക്കാൻ ആരോ​ഗ്യപ്രവർത്തകരുടെ കൂടെയുണ്ടാകുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കി. സ്വീകരണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടൻ ഹരീഷ് പേരടി ഉൾപ്പടെയുള്ള നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പൂന്തുറയ്ക്ക് അഭിവാദ്യങ്ങൾ എന്നു പറഞ്ഞാണ് ഹരീഷ് വിഡിയോ പങ്കുവെച്ചത്.

വെള്ളിയാഴ്ചയാണ് പൂന്തുറ നിവാസികൾ നിയന്ത്രണങ്ങൾക്കെതിരെ രം​ഗത്തെത്തിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. രോ​ഗികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയാണ് എന്ന രീതിയിലുള്ള ആരോപണങ്ങൾ അവർ ഉന്നയിച്ചിരുന്നു. കൂടാതെ ആരോ​ഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള നീക്കവുമുണ്ടായി. കാറിൻ്റെ ചില്ല് നിർബന്ധിച്ച് താഴ്ത്തിച്ച് ഒരു വിഭാ​ഗം കാറിനുള്ളിലേക്ക് ചുമക്കുകയും തുടർന്ന് ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് ക്വാറന്റീനിൽ പ്രവേശിക്കേണ്ടതായി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി