കേരളം

ക്വാറന്റൈൻ കേന്ദ്രത്തിലിരുന്ന് മദ്യപിച്ചു; ലഹരി കയറിയപ്പോൾ നടന്ന് വീട്ടിൽ പോകാൻ മോഹം; യുവാവിന്റെ വിളയാട്ടം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കർണാടകയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന യുവാവിനു ലഹരി തലയ്ക്ക് പിടിച്ചപ്പോൾ വീട്ടിലേക്ക് പോകാൻ ആ​ഗ്രഹം തോന്നി. അതും കാൽനടയായി തന്നെ പോകണം. ഭാര്യാ ഗൃഹത്തിനു സമീപമാണ് യുവാവ് ക്വാറന്റൈനിൽ കഴിയുന്നത്.

രാത്രി അഞ്ചൽ അലയമണിലെ വീട്ടിലേക്കു കാൽനടയായി പോകണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം. അധികൃതരുടെ അനുനയ ശ്രമങ്ങളൊന്നും ചെവിക്കൊള്ളാൻ യുവാവ് ഒരുക്കമായില്ല. ഒടുവിൽ ബല പ്രയോഗത്തിലൂടെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കി.

കല്ലുവാതുക്കൽ നടയ്ക്കലിനു സമീപം ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവാണ് വെളളി രാത്രി അധികൃതരെ വട്ടം ചുറ്റിച്ചത്. കർണാടകയിൽ കിണർ നിർമാണ ജോലി ചെയ്യുന്ന യുവാവ് നാട്ടിൽ എത്തി സുഹൃത്തിന് ഒപ്പമാണ് ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 

യുവാവും സു​ഹ‌ൃത്തും ചേർന്നാണ് രാത്രി ക്വാറന്റൈനിലിരിക്കുമ്പോൾ മദ്യപിച്ചത്. ലഹരി തലയ്ക്ക് പിടിച്ചതോടെ അഞ്ചലിലേക്കു പോകണമെന്ന് ആഗ്രഹം. കാൽനടയായി പോകാനുള്ള ശ്രമം. കാൽനടയായി പോകാനുളള ശ്രമവും തുടർന്നുള്ള ബഹളവും കേട്ട് പരിസരവാസികൾ പൊലീസിൽ വിവരം അറിയിച്ചു.

പാരിപ്പള്ളി പൊലീസ് എത്തുന്നു. ജീപ്പിനു മുന്നിൽ നിലയുറപ്പിച്ച യുവാവ് പൊലീസിന് അരികിലേക്ക് ചെല്ലാൻ ശ്രമം. അനുനയ ശ്രമങ്ങൾ പരാജയപ്പെടുന്നു. പൊലീസ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുന്നു. 

ആരോഗ്യ വകുപ്പ് അധികൃതർ എത്തി നടത്തിയ ശ്രമങ്ങളും പരാജയം. അഗ്നിശമന സേനയുടെ സഹായം തേടിയപ്പോൾ അവരും എത്തി. ഒപ്പം ആംബുലൻസും അവിടെ എത്തി. ചാത്തന്നൂർ റോയൽ ആശുപത്രിയിലെ ക്വാറന്റീൻ സെന്ററിൽ പ്രവേശിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'