കേരളം

സ്വപ്‌നയക്കും സന്ദീപ് നായര്‍ക്കും കോവിഡ് ടെസ്റ്റ്; ആശുപത്രിയിലെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം ഉടന്‍ കൊച്ചിയിലെത്തും. ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.വൈദ്യപരിശോധയ്ക്ക് ഒപ്പം കോവിഡ് ടെസ്റ്റും നടത്തിയേക്കും. രാവിലെയോടെ വാളയാര്‍ ചെക്ക് പോസ്റ്റ് പിന്നിട്ട സംഘം അതിവേഗമാണു ബെംഗളൂരുവില്‍നിന്നു വാഹനത്തില്‍ യാത്ര ചെയ്യുന്നത്. പ്രതികളുമായി പോവുകയായിരുന്ന വാഹനത്തിന്റെ ടയര്‍ വടക്കഞ്ചേരിക്കുസമീപം പഞ്ചറായി.

തുടര്‍ന്നു പ്രതികളെ മറ്റൊരു വാഹനത്തില്‍ കയറ്റി യാത്ര തുടര്‍ന്നു. സ്വപ്നയുണ്ടായിരുന്ന വാഹനത്തിന്റെ പിന്‍വശത്തെ ടയറാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ സംഘത്തിനു യാത്ര നിര്‍ത്തേണ്ടി വന്നു. അതതു സ്ഥലങ്ങളിലെ സ്‌റ്റേഷനുകളുടെ നേതൃത്വത്തില്‍ കേരള പെ!ാലീസ് സംഘത്തെ അനുഗമിച്ചു സുരക്ഷയൊരുക്കുന്നുണ്ട്. പ്രതികളെ കൊണ്ടുവരുന്ന വഴിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വാളയാറില്‍ പ്രതിഷേധസമരം നടത്തിയെങ്കിലും പെ!ാലീസ് ഇടപെട്ട് ഒഴിവാക്കി.

ഇന്നലെ ഉച്ചയോടെയാണു ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിനു കൃത്യമായ വിവരം ലഭിച്ചത്. തുടര്‍ന്നു സുരക്ഷ ഏര്‍പ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. യുഎപിഎ ചുമത്തിയാണു എന്‍ഐഎ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'