കേരളം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കോവിഡ് ; ജില്ലയില്‍ സമ്പര്‍ക്കവ്യാപനം രൂക്ഷമാകുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ജില്ലയിലും സമ്പര്‍ക്കവ്യാപനം രൂക്ഷമാകുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കും. ആശുപത്രി ജീവനക്കാര്‍ അടക്കം ഡോക്ടറുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ചെല്ലാനം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് വാര്‍ഡുകല്‍ അടച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന