കേരളം

മീനിനായി പാടത്ത് വല വിരിച്ചു, കുടുങ്ങിയത് 25 കിലോ തൂക്കമുളള പെരുമ്പാമ്പ്; തടിച്ചുകൂടി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരി കുറിച്ചിയില്‍ മീനിനായി വിരിച്ച വലയില്‍ പെരുമ്പാമ്പ് കുടുങ്ങി.മോസ്‌കോ കവലയ്ക്കു സമീപം ആനമുക്ക് ഭാഗത്തെ പാടത്ത് സ്ഥാപിച്ച വലയിലാണ് ഇന്നലെ രാവിലെ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

25 കിലോയോളം തൂക്കം വരും. തിങ്കള്‍ രാത്രിയോടെ മീന്‍ പിടിക്കാന്‍ നാട്ടുകാരനായ വടക്കേ കുളങ്ങര പ്രകാശ് പാടത്ത് കൂടുവല സ്ഥാപിച്ചിരുന്നു. ഇന്നലെ രാവിലെ മീനുണ്ടോ എന്നു പരിശോധിക്കുന്നതിനിടെയാണ് പെരുമ്പാമ്പ് കുടുങ്ങിയത് കണ്ടത്. വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ പാമ്പിനെ കാണാനെത്തി. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെരുമ്പാമ്പിനെ കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്