കേരളം

സ്വര്‍ണക്കടത്തിന് 'ക്രൗഡ് ഫണ്ടിങ്', സമാഹരിച്ചത് 14 കോടി ; രണ്ടുപേര്‍ കൂടി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. മലപ്പുറത്തുവെച്ചാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്.

സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായത്. അംജത് അലി വഴിയാണ് ഇവര്‍ കള്ളക്കടത്തിന് പണം മുടക്കാന്‍ എത്തിയതെന്നാണ് സൂചന.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സ്വര്‍ണം വാങ്ങാന്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. പലരില്‍ നിന്നായി ശേഖരിച്ചത് 14.8 കോടിയാണ്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത് മൂവാറ്റുപുഴ സ്വദേശി ജലാല്‍ ആണെന്നും കസ്റ്റംസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍