കേരളം

രോഗബാധിതര്‍ക്ക് ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകം; എറണാകുളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വര്‍ധിക്കുന്ന എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. എറണാകുളം ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ അധികൃതര്‍ സൂചിപ്പിച്ചു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഐഎംഎ പ്രസിഡന്റ് ഡോ എബ്രാഹാം വര്‍ഗീസ് പറഞ്ഞു. 

കോവിഡ് ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങളില്ലാത്തതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഉറവിടം അറിയാത്ത കേസുകളും വര്‍ധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ അവിടെയത്തി പോസിറ്റീവാകുന്നുവെന്നതും സമൂഹ വ്യാപനം നടന്നുവെന്നാണ് കാണിക്കുന്നത്. 

കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടാകുന്നുണ്ട്.  ഇപ്പോള്‍ തിരുവനന്തപുരം എറണാകുളം മേഖലയിലാണ് കോവിഡ് ഭീഷണിയുള്ളത്. നേരത്തെയത് ഉത്തര കേരളത്തിലായിരുന്നു. ചെല്ലാനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?