കേരളം

ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി, രാസപരിശോധനാ ഫലം പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി. ഇത് തെളിയിക്കുന്ന രാസപരിശോധനാഫലം പുറത്തു വന്നു. കേസിലെ നിര്‍ണായക തെളിവാണ് ഇത്. 

മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി പുറത്തു വരാനുണ്ട്. സിട്രസിന്‍ മരുന്നിന്റെ സാന്നിധ്യവും ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ കണ്ടെത്തി.

ഉത്രയെ മയക്കി കിടത്താനാണ് സിട്രസിന്‍ ഉപയോഗിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അടുത്ത മാസം ആദ്യത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റ് പരിശോധനാ ഫലങ്ങള്‍ വൈകാതിരിക്കാന്‍ ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു