കേരളം

കാസര്‍കോട് ജെഡിഎസ് നേതാവിന് കോവിഡ് ; എല്‍ഡിഎഫ് നേതാക്കള്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജനതാദള്‍ എസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. കുഞ്ചത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 11 ന് ഇയാള്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയിലെ ഇടതുമുന്നണി നേതാക്കള്‍ നിരീക്ഷണത്തിലാണ്. 

ജില്ലയിലെ സിപിഎം, സിപിഐ നേതാക്കളുടെ കോവിഡ് ടെസ്റ്റ് നടത്തി വരികയാണ്. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.

അതിനിടെ, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കല്‍ ഡോക്ടറും പിജി സ്റ്റുഡന്റിനും കോവിഡ് ലക്ഷണങ്ങളുണ്ടായി. ഇതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ ഓഫീസറുടെയും പിജി സ്റ്റുഡന്റിന്റെയും അന്തിമ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം