കേരളം

ചുരം കയറുന്ന വൈറസ്; വയനാട് ഇന്ന് 26 പേര്‍ക്ക് കോവിഡ്; ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച 23ല്‍ 13പേര്‍ക്കും സമ്പര്‍ക്കംവഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയുമുണ്ട്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരില്‍ 109 പേര്‍ രോഗമുക്തരായി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. നിലവില്‍ രണ്ട് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ 180 പേര്‍ ജില്ലയിലും രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂരിലും ഒരാള്‍ പാലക്കാടും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.

പുതുതായി നിരീക്ഷണത്തിലായത് 123 പേരാണ്. 226 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3193 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13115 സാമ്പിളുകളില്‍ 11542 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11247 നെഗറ്റീവും 295 പോസിറ്റീവുമാണ്.

അതേസമയം, ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉറവിമടമറിയാതെ രോഗം സ്ഥിരീകരിച്ച മൂന്നുപേരും രാജാക്കാട് സ്വദേശികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന