കേരളം

'ഉമ്മന്‍ചാണ്ടിയുടെ  അവസാന കാലത്തെ തനിയാവര്‍ത്തനങ്ങള്‍'; ഇടിമിന്നല്‍ സെക്രട്ടറിയേറ്റില്‍ മാത്രമാണോ ഉണ്ടായത്?; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സെക്രട്ടറിയേറ്റിലെ വിവിധ കേന്ദ്രങ്ങളിലും ക്‌ളിഫ് ഹൗസിലുമുള്ള സിസി ക്യാമറകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ അന്വേഷണത്തിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. 

ജൂലായ് 9 ന് കോഴിക്കോട് പ്രസ്സ് ക്‌ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അന്നു പ്രകടിപ്പിച്ച സംശയങ്ങള്‍ ബലപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സി. സി. ക്യാമറകളുമായി ബന്ധപ്പെട്ട എന്തോ ഒരു ജോലി അവിടെ നടന്നു എന്ന് പിന്നീട് പറയാന്‍ വേണ്ടി മാത്രമുള്ള ഒരു മുന്‍കൂര്‍ ജാമ്യമാണോ ഈ കത്തും നടപടിയുമെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. 

ഇടിമിന്നല്‍ സെക്രട്ടറിയേറ്റില്‍ മാത്രമാണോ ഉണ്ടായത്?സമീപത്തൊന്നും ഇടി മിന്നാത്തതാണോ അതോ ഇത് ഒരു പ്രത്യേക പ്രതിഭാസമാണോ? എല്ലാം ഉമ്മന്‍ചാണ്ടിയുടെ അവസാന കാലത്തെ തനിയാവര്‍ത്തനങ്ങള്‍ തന്നെയെന്ന കെ സുരേന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി