കേരളം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം; ചെങ്ങന്നൂരില്‍ മരിച്ച കുടനിര്‍മ്മാണ തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി സ്വദേശിയുടേതാണ് ഒടുവിലത്തേത്. ഇന്നലെ മരിച്ച 55 കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. ചെങ്ങന്നൂരില്‍ കുടനിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബിനൂരി (55) ആണ് മരിച്ചത്. 

കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയുടെ മരണവും കോവിഡ് മൂലമാണ്. 77 വയസ്സുളള ആനി ആന്റണിയുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്. എറണാകുളത്തെ കോവിഡ് ക്ലസ്റ്ററുകളില്‍ സംഭവിച്ച മറ്റൊരു കോവിഡ് മരണമാണിത്.

കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചുദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം. 
കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയുടെയും  കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബിയുടെയും മരണമാണ് കോവിഡെന്ന് കണ്ടെത്തിയത്. മുഹമ്മദ് കോയയ്ക്ക് 70 വയസ്സായിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 57 വയസ്സുളള റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്