കേരളം

കോവിഡ് ബാധിതരിൽ 21 ആരോഗ്യ പ്രവർത്തകരും, ഉറവിടം വ്യക്തമല്ലാത്തവർ 72; ആശങ്കയിൽ കേരളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 838 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധയുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിൽ 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇരുന്നൂറിലധികം പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ ഏഴ് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 21 ആരോ​ഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!