കേരളം

മന്ത്രിസഭാ യോ​ഗം ഓൺലൈനിലാക്കി; സ്വന്തം വീട്ടിലിരുന്ന് മന്ത്രിമാർക്ക് യോ​ഗത്തിൽ പങ്കെടുക്കാം; ച​രി​ത്ര​ത്തി​ൽ ആദ്യം

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് രോ​ഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​ൻ വ​ഴി നടത്താൻ തീരുമാനം.  തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ക്കും. മന്ത്രിമാർ സ്വന്തം വീടുകളിൽ ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്.

നേ​ര​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം കോ​വി​ഡ് മൂ​ലം മാ​റ്റി​യി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗം അ​ട​ക്കം ന​ട​ക്കു​ക​യും നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത​തി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചി​രു​ന്നു. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനമുണ്ടാകുക. തലസ്ഥാനത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 240 പേർക്കാണ് തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചത്. ഇവരിൽ 218 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോ​ഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്