കേരളം

ഡാം തുറക്കുന്നതറിയാതെ പുഴയില്‍ കുളി, ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ പാറയില്‍ അഭയം തേടി, നിലവിളി; വടമെറിഞ്ഞ് നാട്ടുകാര്‍ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മീന്‍മുട്ടി ഡാം പതിവായി തുറക്കുന്ന സമയത്ത് ഇതറിയാതെ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. വെള്ളം പൊങ്ങി ആറിനു നടുക്കുള്ള പാറയില്‍ ഒറ്റപ്പെട്ടുപോയ ഇവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. യുവാക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് വടമെറിഞ്ഞാണ് ഇവരെ രക്ഷിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ചെല്ലഞ്ചിയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വെമ്പായം സ്വദേശികളാണ് മീന്‍മുട്ടി ഡാം തുറന്നതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടത്. ചെല്ലഞ്ചിയിലെ പുതിയ പാലം കാണാനും ആറ്റില്‍ കുളിക്കാനുമായാണ് തിങ്കളാഴ്ച വൈകീട്ട് ഇവര്‍ ചെല്ലഞ്ചിയിലെത്തിയത്. ഇവര്‍ ആറ്റില്‍ കുളിക്കുന്നതിനിടെ സമീപത്തെ മീന്‍മുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 

എല്ലാദിവസവും പതിവായി ഡാം തുറക്കുന്ന സമയത്തുതന്നെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഈ വിവരം യുവാക്കള്‍ക്കറിയില്ലായിരുന്നു. ഷട്ടര്‍ ഉയര്‍ത്തിയതോടെ സമീപത്തുള്ള ആറുകളിലെല്ലാം ജലനിരപ്പ് ഉയരുകയും ഒഴുക്കു കൂടുകയും ചെയ്തു. ആറ്റിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നപ്പോള്‍ കരയ്ക്കു കയറാനാകാതെ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് ആറിനു നടുക്കുള്ള വലിയ പാറപ്പുറത്ത് അഭയംതേടി. ഇവിടെയിരുന്ന് നിലവിളിച്ച ഇവരെ നാട്ടുകാരെത്തി വടമെറിഞ്ഞ് ഒരുമണിക്കൂറോളം പണിപ്പെട്ട് കരയിലെത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി