കേരളം

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് ; എറണാകുളം ആര്‍ ടി ഓഫീസ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ആര്‍ ടി ഓഫീസ് അടച്ചു. എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഫീസ് അണുവിമുക്തമാക്കിയശേഷം മാത്രമാകും ഇനി തുറക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവുകാരനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫയര്‍മാന് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ആലുവ ഫയര്‍ സ്‌റ്റേഷനും അടച്ചു.

എറണാകുളം ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1541 പേരില്‍ 1097 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആലുവ ചെല്ലാനം ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗവ്യാപനമുണ്ട്. എന്നാല്‍ ഇന്നലെ ജില്ലയില്‍ 15 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്