കേരളം

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ ബൈക്ക് യാത്ര; ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: കണ്ടെയ്ന്‍മെന്റ് സാണില്‍ നിന്ന് പുറത്തുകടക്കാന്‍ റെയില്‍വെ ട്രാക്കിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ ചെന്നുപെട്ടത് റെയില്‍വെ ഉദ്യോഗസ്ഥരുടെ മുന്നില്‍. റെയില്‍വെ സുരക്ഷ സേന എത്തുന്നതിന് മുന്‍പേ മുങ്ങിയ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കരുനാഗപ്പള്ളിയ്ക്കും ഓച്ചിറയ്ക്കും ഇടയിലുള്ള പാളത്തിലൂടെയായിരുന്നു ഇവരുടെ യാത്ര. റെയില്‍വെ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെട്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഇവര്‍ ഓടി. ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക്. ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ബൈക്ക് ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ്. തിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു