കേരളം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, രാവിലെ 9.30 മുതല്‍ 1.30 വരെ; പാസ് ദിവസം 600 പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു ദിവസം 600 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ദര്‍ശനം. ദിവസം അറുന്നൂറു പേര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം ലഭിക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കോവിഡ് ഇല്ലെന്നു സാക്ഷ്യപത്രം നല്‍കണം. വിഐപി ദര്‍ശനം ഉണ്ടാവില്ല.

ഒരു ദിവസം 60 വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ നടത്തും. വധൂവരന്മാര്‍ അടക്കം പത്തു പേര്‍ക്കായിരിക്കും പങ്കെടുക്കാന്‍ അനുമതി. ഒരു വിവാഹത്തിന് പത്തു മിനിറ്റാണ് സമയം. നിശ്ചിത സമയത്തിന് അര മണിക്കൂര്‍ മുമ്പേ വിവാഹ സംഘം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തണം.

രണ്ടു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ശബരിമല ക്ഷേത്രത്തില്‍ ഈ മാസം 14 മുതല്‍ ഭക്തര്‍ക്കു പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈ മാസം 14 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ ഇരുന്നൂറു പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.

പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തും. വണ്ടിപ്പെരിയാര്‍ വഴി ഭക്തരെ കടത്തിവിടില്ല. പമ്പ വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. പമ്പാ സ്‌നാനം അനുവദിക്കില്ല

മാസപൂജയും ഉത്സവും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെ നടത്താനാവും. അപ്പവും അരവണയും കൗണ്ടര്‍ വഴി നല്‍കില്ല. ക്തര്‍ക്കു താമസ സൗകര്യം ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ഷേത്രങ്ങളില്‍ പോവുന്നതിനുള്ള പ്രായപരിധി പൂജാരിമാര്‍ക്കു ബാധകമല്ലെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്