കേരളം

കോവിഡ് ബാധിച്ച് ഡൽഹിയിൽ മലയാളി ആരോ​ഗ്യ പ്രവർത്തകൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ആരോ​ഗ്യ പ്രവർത്തകനായ എകെ രാജപ്പൻ (60)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എക്‌സ് റേ ടെക്‌നീഷ്യനായിരുന്നു ഇദ്ദേഹം.

രോഗ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ശനിയാഴ്ച മരിച്ചു. മൃതദേഹം സംസ്‌കരിച്ചു.

കഴിഞ്ഞ 25 വർഷമായി ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു രാജപ്പൻ. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്. ഭാര്യയും മക്കളുമടക്കം ഡൽഹിയിലാണ് താമസം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു രാജപ്പൻ. അതിനാൽ കടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മലയാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'