കേരളം

ഇന്ന് നാല് ജില്ലകളില്‍ കോവിഡ് ബാധിതരില്ല; നിരീക്ഷണത്തിലുള്ളത് 2,18,949പേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് കോവിഡ് ബാധിതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളിലാണ് ഇന്ന് കോവിഡ് ബാധിതരില്ലാത്തത്. അതേസമയം, ഇന്ന് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിരുള്ളത്, 25പേര്‍.

തിരുവനന്തപുരത്ത് 16 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് 13, കണ്ണൂര്‍ 8, തൃശൂര്‍ 7, എറണാകുളം 6, കാസര്‍കോട് 5, കോഴിക്കോട് 3, മലപ്പുറം 2 , കൊല്ലം 2 എന്നിങ്ങനെയാണ് രോഗമുക്താരയവരുടെ മറ്റു ജില്ലകള്‍ തിരിച്ചുളള കണക്ക്.

ഇന്ന് 5044 സാംപിളുകള്‍ പരിശോധിച്ചു. 2244 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം വന്നു. 1258 പേര്‍ ചികില്‍സയിലുണ്ട്. 2,18,949 പേര്‍ നിരീക്ഷണത്തില്‍. 19,022 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,03757 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2873 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് വിഭാഗത്തില്‍ 27118 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 25757 സാംപിളുകള്‍ നെഗറ്റീവ് ആണ്.
 
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി 7, തമിഴ്‌നാട് , കര്‍ണാടക നാലുവീതം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം