കേരളം

എറണാകുളത്ത് അഞ്ചുപേര്‍ക്ക് കോവിഡ്, എല്ലാവരും പുറത്ത് നിന്നുവന്നവര്‍; മൂന്ന് പേര്‍ക്ക് രോഗമുക്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ന് എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേരും പുറത്തുനിന്ന് എത്തിയവര്‍. മെയ് 29 ലെ എയര്‍ ഏഷ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30 ലെ ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ആലങ്ങാട് സ്വദേശി, മെയ് 31 ന് മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 49 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ 5 ന് കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 27 ലെ കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ആലുവ സ്വദേശിനിയും ജൂണ്‍ 6നു രോഗം സ്ഥിരീകരിച്ച 41 വയസുള്ള കൂനമ്മാവ് സ്വദേശിയും ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന തിരുവന്തപുരം സ്വദേശിനിയും  ഇന്ന് രോഗമുക്തി നേടി. മെയ് 17 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ  ഇന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്ന് 1044 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1291 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11578 ആണ്. ഇതില്‍ 9902  പേര്‍ വീടുകളിലും, 517  പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1159 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 15 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  56 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 52 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി