കേരളം

സംസ്ഥാനത്ത് ഇന്ന് 97  പേര്‍ക്ക് കോവിഡ്; രോഗമുക്തരായത്89   പേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97    പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.   89 പേര്‍ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 29 പേരാണ്. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്‌നാട് 5, ഹരിയാന, ഗുജറാത്ത് 2, ഒറീസ 1 എന്നിങ്ങനെയാണ്. കോവിഡ് നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 8, കോട്ടയം 2, എറണാകുളും 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കാട് 1, വയനാട് 2, കാസര്‍കോട് 11 എന്നിങ്ങനെയാണ്

കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് 14
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
എറണാകുളം 6
തൃശൂര്‍ 6
തിരുവനന്തപുരം 5
കോഴിക്കോട് 5
മലപ്പുറം 4
കണ്ണൂര്‍ 4
കാസര്‍കോട് 3

സംസ്ഥാനത്ത് ഇതുവരെ 2794 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  1358പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 1,26,839 പേരാണ് നിരീക്ഷണത്തിലുള്ളത്. 1967 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്ന് 190 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഇതുവരെ 1690 35 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ