കേരളം

ദുബായില്‍ നിന്ന് മംഗളൂരു വഴി വടകരയില്‍, ഒപ്പം വന്നവരെ വെട്ടിച്ച് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഓടി; പരിഭ്രാന്തി പരത്തി യുവാവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദുബായില്‍ നിന്നു മംഗളൂരു വഴി വടകരയില്‍ എത്തിയ യുവാവ് പരിഭ്രാന്തി പരത്തി. ഇയാള്‍ വടകരയില്‍ എത്തിയപ്പോള്‍ ഒപ്പം വന്നവരെ വെട്ടിച്ച് കാറില്‍ നിന്നു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മംഗളൂരുവില്‍നിന്നു ട്രെയിനില്‍ കോഴിക്കോട് എത്തുകയും അവിടെ നിന്നു കാറില്‍ വടകരയില്‍ എത്തുകയായിരുന്നു.

എന്നാല്‍ ഇയാള്‍ നേരെ ചോറോടുള്ള തറവാടു വീട്ടിലാണ് പോയത്. വീട് വാടകയ്ക്ക് നല്‍കിയതാണെങ്കിലും ആളില്ലാത്തതിനാല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ കോലായില്‍ കിടന്നുറങ്ങി.  ഇയാളെ കണ്ടെത്താനായെങ്കിലും ആരോഗ്യ വകുപ്പും പൊലീസും ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

യുവാവിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് കോഴിക്കോട് ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. അതിനിടെ ഇയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നു പറഞ്ഞ് വ്യാജപ്രചാരണവുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു