കേരളം

മലപ്പുറത്ത് 200ലധികം രോ​ഗികൾ, ഒൻപത് ജില്ലകളിൽ 100ൽപ്പരം;  ചികിത്സയിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. ഇന്ന് ഇതുവരെയുള്ളതിൽ ഏറ്റവുമധികം ആളുകൾക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 141 പേരാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. മലപ്പുറത്ത് മാത്രം 201 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നിലവിൽ മലപ്പുറമടക്കം ഒൻപത് ജില്ലകളിൽ നൂറിധികം പേർ ചികിത്സയിലുണ്ട്.

പാലക്കാട് (154),  കൊല്ലം (150), എറണാകുളം (127), പത്തനംതിട്ട (126), കണ്ണൂർ (120), തൃശ്ശൂർ (113), കോഴിക്കോട് (107), കാസർ​കോട് (102) എന്നിങ്ങനെയാണ് നൂറിലധികം രോ​ഗികൾ ചികിത്സയിലുള്ള ജില്ലകളുടെ കണക്ക്. സംസ്ഥാനത്തെ 111 പ്ര​ദേശങ്ങളാണ് ഹോട്ട്സ്പോട്ടുകൾ.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നൂറുകടക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ഇന്ന് ഒന്‍പത് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ 138 ആയിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വെള്ളിയാഴ്ച  118, ശനിയാഴ്ച  127, ഞായറാഴ്ച 133 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍.

ലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടെന്നും ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം ഉയരുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യത ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്