കേരളം

ട്രുനാറ്റ് കിറ്റ് അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാവുന്ന സാധനമല്ല; ഉപദേശകരെ കേട്ടാണ് രോഗപ്രതിരോധമെങ്കില്‍ സഹതപിക്കുന്നു; പിണറായിയെ പരിഹസിച്ച് മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വന്ദേഭാരത്​ മിഷനിൽ കേരളത്തിനായി പ്രത്യേക മാനദണ്ഡം നടപ്പാക്കാൻ സാധിക്കില്ലെന്ന്​ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. ലോകത്തെവിടെയെങ്കിലും രോഗികൾക്ക്​ മാത്രമായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ വരുന്നവർ മാത്രമാണോ രോഗവാഹകർ?. ഇന്ത്യയിലേക്ക്​ വരാൻ ആഗ്രഹിക്കുന്ന എല്ലാവരേയും എത്തിക്കുകയെന്നതാണ്​ കേന്ദ്രസർക്കാർ നിലപാട്​. ട്രൂനാറ്റ്​ പരിശോധനയെ കുറിച്ച്​ അടിസ്ഥാന വിവരമില്ലാതെയാണ്​ സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്​. ട്രൂനാറ്റ്​ ഉപ്പേരിയും അച്ചാറും പോലെ കൊടുത്തു വിടാൻ സാധിക്കില്ലെന്ന്​ വി.മുരളീധരൻ പരിഹസിച്ചു.

ട്രൂനാറ്റ്​ പരിശോധന മറ്റ്​ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടോയെന്ന്​ മുഖ്യമന്ത്രി ചിന്തിച്ചോ. തിരിച്ചെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന നടത്തണോയെന്ന്​ സംസ്ഥാനങ്ങൾക്ക്​ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത