കേരളം

സുധീരന്‍ എന്തിനാണ് അവിടെപ്പോയി കുത്തിയിരിക്കുന്നത്? തോട്ടപ്പള്ളി സമരത്തിന് പിന്നില്‍ മാഫിയയെന്ന് സംശയം; ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തോട്ടപ്പള്ളി സ്പില്‍ വെയിലെ മണലെടുപ്പിനെ ചൊല്ലി ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. ദുരന്തനിവാരണ അതോറിറ്റിയാണ് മണലെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വി എം സുധീരന്‍ എന്തിനാണ് അവിടെപ്പോയി  കുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തോട്ടപ്പള്ളിയിലെ മണലെടുപ്പിന് എതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളി സമരക്കാര്‍ക്ക് പിന്നില്‍ മണല്‍ മാഫിയ ആണെന്നാണ്‌ സംശയം. ഇപ്പോഴത്തെ സമരം കരിമണല്‍ കടത്തുകാരെ സഹായിക്കാനാണ്. കരിമണല്‍ പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് സിപിഐ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വെ കുട്ടനാടിനെയും മലയോര മേഖലയെയും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാനുള്ളതാണ്. പ്രകൃതി ക്ഷോഭത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ പുഴയിലെ ഒഴുക്ക് ശരിയായി തിരിച്ചുവിടാനുള്ള ശാസ്ത്രീയമായ നടപടികള്‍ മാത്രമാണ് അവിടെ നടക്കുന്നതെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം