കേരളം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക്- 1 മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്  നിബന്ധനകളോടെ ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാരും നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനും തീരുമാനിച്ചു. തുടക്കത്തില്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തുവെങ്കിലും തൃശൂരില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും ഭക്തരെ കയറ്റേണ്ടതില്ല എന്ന് ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കേണ്ടതില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്