കേരളം

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; മലദ്വാരത്തിലും ബ്രഡ് ടോസ്റ്ററിലും കടത്താന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. തിരൂര്‍  സ്വദേശിയും എടവണ്ണപ്പാറ സ്വദേശിയുമാണ് അറസ്റ്റിലയത്. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.

സ്വര്‍ണം കടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധന ശക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!