കേരളം

ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥി; എന്‍ഡിഎയ്‌ക്കൊപ്പമെന്ന് സുഭാഷ് വാസു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ബിഡിജെഎസ് സുഭാഷ് വാസു വിഭാഗം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും സുഭാഷ് വാസു പറഞ്ഞു. കുട്ടനാട് സീറ്റ് നിലവില്‍ ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസിന് അനുവദിച്ചിട്ടുള്ളതാണ്.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി സെന്‍കുമാറും സുഭാഷ് വാസും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തുഷാര്‍ സെന്‍കുമാറിനും സുഭാഷിനുമെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. സെന്‍കുമാറിന് ഡിജിപി പദവി ലഭിച്ചത് എസ്എന്‍ഡിപിയുടെ ക്രെഡിറ്റിലാണെന്ന കാര്യം മറക്കരുതെന്നും തുഷാര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും തുഷാര്‍ പുറത്താക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി മല്‍സരിച്ചത് സുഭാഷ് വാസുവാണ്. സുഭാഷ് വാസുവിന് 33,000 ലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്