കേരളം

'ഇടതുസര്‍ക്കാരിന് എന്തുത്സവം?; ബസ് അയക്കാത്തത് മുഖ്യമന്ത്രി പറഞ്ഞിട്ട്'; യാത്രക്കാരനെ അപഹസിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  ബസില്ലാത്തതിനെ കുറിച്ച് അന്വേഷിച്ച യാത്രക്കാരന് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ അവഹേളനം. ഇതേതുടര്‍ന്ന് ബത്തേരി ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെകടര്‍ രവീന്ദ്രനെ സസ്‌പെന്റ് ചെയ്തു. കെഎസ്ആര്‍ടിസി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബത്തേരിയില്‍ കെഎസ്ആര്‍ടിസി ബസ് മുടങ്ങുന്നത് പതിവാണ്. കഴിഞ്ഞ  ദിവസങ്ങളില്‍ കൊഴുവനയില്‍ നിന്ന് ചിരാലിലേക്കുള്ള ബസ് മുടങ്ങിയിരുന്നു. ചിരാലിന് സമീപമുള്ള മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ ഉത്സവം നടക്കുകയാണ്. തുടര്‍ച്ചയായി ബസ് മുടങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് എങ്ങനെ ഉത്സവത്തിന് പോകാന്‍ ആകുമെന്നായിരുന്നു യാത്രക്കാരന്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറോട് ചോദിച്ചത്. എന്നാല്‍ ഇടതുസര്‍ക്കാരിന് എന്തുത്സവം. ബസ് അയക്കാത്തത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്നായിരുന്നു ജീവനക്കാരന്റെ മറുപടി.

ജീവനക്കാരന്റെ മറുപടി  ഇയാള്‍ റെക്കോര്‍ഡ് ചെയ്തു. ഈ റെക്കോര്‍ഡ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കെഎസ്ആര്‍ടിസി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടിയുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്