കേരളം

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതി; ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആലുവ പെരിയാര്‍ തീരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് പ്രതിചേര്‍ത്തതിനു പിന്നാലെയാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡ് തുടരുന്നത്.

പാലാരിവട്ടം അഴിമതിക്കേസില്‍  ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിന്റെ റെയ്ഡ്. അടുത്ത ആഴ്ച വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് റിപ്പോര്‍ട്ുകള്‍.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ടി.ഒ.സൂരജിനെ നേരത്തെ ചോദ്യംചെയ്ത ഘട്ടത്തിലാണ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വെളിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍