കേരളം

ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം ; വിദഗ്ധ ചികില്‍സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതിയും സിപിഎം നേതാവുമായ പി കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ചു. കുഞ്ഞനന്തന്റെ ശിക്ഷ ഹൈക്കോടതി മൂന്നുമാസത്തേക്ക് മരവിപ്പിച്ചു. ചികില്‍സയ്ക്കായാണ് ജാമ്യം അനുവദിച്ചത്. 

തന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും, ജയിലിലെ ചികില്‍സ കൊണ്ട് കാര്യമായ ഗുണമില്ലെന്നും അതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ച് കഴിഞ്ഞദിവസമാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി നിര്‍ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിച്ച് പുറത്ത് ചികില്‍സ നടത്താന്‍ അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് വിശദീകരണം തേടി. കുഞ്ഞനന്തനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അ്ടിസ്ഥാനത്തില്‍ കുഞ്ഞനന്തന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടത്. 

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റത്തിനാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി കെ കുഞ്ഞനന്തനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്