കേരളം

കോവിഡ് 19:സംസ്ഥാനത്ത് വൈദ്യുതി മുടങ്ങില്ല;നടപടി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ സഹായിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ വീടുകളിലിരുന്ന് ജോലി ചെയ്യുക എന്നതാണ് ഐടി മേഖല ഇപ്പോള്‍ ചെയ്യുന്നത്. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്നു ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകും. - അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്നും വൈദ്യുതി മുടക്കില്ലെന്നും കെഎസ്ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നതായും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ രോഗബാധ സ്ഥിരീകരിച്ച 24 പേരാണ് വിവിധ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നത്.

കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 17743 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേര്‍ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നു. ഇന്നുമാത്രം 65 പേരാണ് പുതുതായി ആശുപത്രിയില്‍ എത്തിയത്. ഇന്ന് മാത്രം 5372പേരാണ് നിരീക്ഷണത്തിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്