കേരളം

കൊറോണ: മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

മാഹി: കൊറോണ വൈറസ്‌ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ, കേന്ദ്രഭരണ പ്രദേശത്ത് ഇതിനോടകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാഹിയില്‍ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം മാഹിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി  വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നായിരുന്നു പ്രഖ്യാപനം. കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മാഹിയിലെ ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് ബാറുകള്‍ അടച്ചിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍