കേരളം

കോഴിക്കോട് നിന്നും മാവേലി എക്‌സ്പ്രസില്‍ നാട്ടിലേക്ക് ; കല്യാണങ്ങളിലും പൊതു പരിപാടികളിലും പങ്കെടുത്തു ; ഫുട്‌ബോള്‍ കളിച്ചു ; കാസര്‍കോട്ടെ കോവിഡ് രോഗിയുടെ റൂട്ട്മാപ്പ് തേടി അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് കോവിഡ് രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം നാട്ടില്‍ കല്യാണങ്ങളിലും നിരവധി പൊതുപരിപാടികളിലും പങ്കെടുത്തതോടെയാണ്, ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക ദുഷ്‌കരമായത്. ഈ മാസം രാവിലെ എട്ടിനാണ് കാസര്‍കോട് സ്വദേശിയായ 47 കാരന്‍ കോഴിക്കോട് (IX 344) വിമാനമിറങ്ങുന്നത്. 

അന്നേദിവസം കോഴിക്കോട് ഹോട്ടലില്‍ തങ്ങി. പിറ്റേന്ന് മാവേലി എക്‌സ്പ്രസില്‍ നാട്ടിലെത്തുകയായിരുന്നു. മാവേലി എക്‌സ്പ്രസിലെ എസ്-9 കമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര. 12-ാം തീയതി മുതല്‍ 17-ാം തീയതി വരെ ഇയാള്‍ നാട്ടിലുണ്ടായിരുന്നു. ഈ സമയത്ത് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. 

കല്യാണങ്ങള്‍, പൊതുപരിപാടികള്‍, ഫുട്‌ബോള്‍ മേളകള്‍ തുടങ്ങിയവയില്‍ സംബന്ധിച്ചു. ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇയാള്‍ കളിച്ചിരുന്നതായും വിവരമുണ്ട്. കല്യാണചടങ്ങിനിടെയാണ് ഇയാള്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ കാണുന്നത്. കമറുദ്ദീന് ഇദ്ദേഹം ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നു. 

പൊതു പരിപാടിയില്‍ വെച്ച് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നുമായും ഇദ്ദേഹം ഇടപഴകി. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ട് എംഎല്‍എമാരും വീടുകളില്‍ ക്വാറന്റീനിലാണ്. 17ന് ജനറല്‍ ആശുപത്രിയില്‍ ഹാജരായി സ്രവം പരിശോധനയ്ക്കു നല്‍കിയത്. ഇതിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ച വഴികളും, ഇടപെട്ട ആളുകളുടെയുമെല്ലാം വിവരവും റൂട്ടുമാപ്പും തയ്യാറാക്കുന്ന തിരക്കിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം