കേരളം

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കും; വസ്തു, വിനോദ നികുതികള്‍ അടയ്ക്കുന്നതിന് സാവകാശം: റവന്യു റിക്കവറി നടപടികള്‍ നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ചേര്‍ന്നാണ് നടപടികള്‍ സ്വീകരിക്കുക. 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനം ഇവര്‍ക്ക് ഭക്ഷണം എത്തിക്കും. പാകം ചെയ്ത ഭക്ഷണാകും എത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

വസ്തു നികുതി, വിനോദ നികുതി എന്നിവ അടയ്ക്കുന്നതിനും വ്യാപര ലൈസന്‍സ് പുതുക്കുന്നതിനുമുള്ള അവസാന തീയതി ഏപ്രില്‍ 30ആക്കി നീട്ടി. റവന്യു റിക്കവറി നടപടികള്‍ ഏപ്രില്‍ 30ലേക്ക് നീട്ടി. 22 സ്വകാര്യ മെഡിക്കല്‍ കേളജ് ഹോസ്റ്റലുകളിലെ 4,400 സിംഗിള്‍ മുറികള്‍ കൊറോണ കെയര്‍ സെന്ററാക്കാനും തീരുമാനമായി. 

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് 2000കോടി രൂപയുടെ പ്രത്യേക പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ നബാര്‍ഡിന് കത്തയച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ഈ വായ്പ രണ്ടു ശതമാനം പലിശയ്ക്കാണ് അനുവദിക്കേണ്ടത്. വര്‍ദ്ധിച്ച പുനര്‍വായ്പ നടപ്പാക്കണം. നബാര്‍ഡ് ബാങ്കുകള്‍ക്ക് നല്‍ക്കുന്ന പുനര്‍ വായ്പയുടെ പലിശ 2.5 ശതമാനം കുറയ്ക്കണം. ചെറുകിട സംരഭങ്ങള്‍ക്കും കൈത്തൊഴിലിനുമുള്ള വായ്പയുടെ പലിശ 3.4 ശതനമാനം കുറയ്ക്കണമെന്നും നബാര്‍ഡ് ചെയര്‍മാന് മുന്നില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?