കേരളം

ഞായറാഴ്ച സ്വകാര്യ ബസ്സുകള്‍ ഓടില്ല ; പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. കോവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. 

ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പമ്പുകള്‍ തുറക്കില്ലെന്നാണ് പമ്പുടമകളുടെ സംഘടന അറിയിച്ചിട്ടുള്ളത്. 

മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്