കേരളം

നിര്‍ദേശം ലംഘിച്ച് ജനസമ്പര്‍ക്കം; കാസര്‍കോട്ടെ കോവിഡ് ബാധിതന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: ജില്ലയില്‍ രണ്ടാമത് കോവിഡ് 19 ബാധിച്ചയാളും എറിയാല്‍ സ്വദേശിയുമായ യുവാവിന് എതിരെ പൊലീസ് കേസെടുത്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കമുണ്ടായി എന്ന് കാണിച്ചാണ് കേസ്. 

ഇയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ദുരൂഹതയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കാസര്‍കോട് നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം നമ്മള്‍ അനുഭവിച്ചതാണ്. രോഗ ബാധിതന്‍ തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചു. സിസി ടിവിയുടെയും സഹ യാത്രികരുടെയും സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

നിരവധി തവണ കൗണ്‍സിലിങ് നടത്തി ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളില്‍ അവ്യക്തതയുണ്ട്. സ്വാഭാവികമായും ഒരു ദുരൂഹത നിലനില്‍ക്കുന്നു. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇദ്ദേഹത്തില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടര്‍ തന്നെ വ്യക്കമാക്കി. ഇത്തരക്കാര്‍ സമൂഹത്തിന് തന്നെയാണ് ആപത്തുണ്ടാക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്