കേരളം

ആദ്യവിമാനം കൊച്ചിയിലെത്തുക രാത്രി 9.40ന്; യാത്രക്കാര്‍ 179 പേര്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെയ് ഏഴിന് അബുദാബിയില്‍ നിന്നു കൊച്ചിയിലെത്തുന്ന വിമാനത്തില്‍ ആകെ 179 യാത്രക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നാണ് 73 പേര്‍. ഉച്ചയ്ക്ക് 12 ന് വിമാനം അബുദാബിയിലേക്കു പോകും  രാത്രി 9.40 ന് യാത്രക്കാരുമായി നെടുമ്പാശേരിയിലെത്തും. നാളെ വിദേശത്തുനിന്ന് രണ്ട് വിമാനം വരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോടേയ്ക്കും. വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റുജില്ലകളിലെ യാത്രക്കാര്‍

എറണാകുളം 25

മലപ്പുറം 23

പാലക്കാട് 15

ആലപ്പുഴ 15

കോട്ടയം 13

പത്തനംതിട്ട 8

കാസര്‍കോട് 1

മറ്റുള്ള ജില്ലകള്‍ 6

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്