കേരളം

റോഡരികില്‍ മാസ്ക് വിൽപന വേണ്ട, മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നത് അനുവദിക്കില്ല; മാർഗനിർദേശവുമായി സർക്കാർ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത മാസ്‌ക് വില്‍പ്പന അനുവദിക്കില്ലെന്നും മാസ്‌ക്‌ വിൽപ്പനയ്‌ക്ക്‌ വ്യക്തമായ മാർഗനിർദേശം കൊണ്ടുവരുമെന്നും‌ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇത്തരം വിൽപനകൾ അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചിലർ മാസ്ക് മുഖത്ത് വച്ചുനോക്കി പരിശോധിക്കുന്നുണ്ട്. ചേരില്ലെങ്കിൽ അവ തിരികെ നല്‍കും. ഇത് അപകടമാണ്. അതിനാലാണ്‌ മാർഗനിർദേശം തയ്യാറാക്കുന്നത്,  മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കിന്റെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം എന്ന നിർദേശം ജനങ്ങൾ നല്ല നിലയിലാണു സ്വീകരിച്ചത്. എന്നാൽ ചിലർ മാസ്കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും, അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത