കേരളം

ലോക്ക്ഡൗൺ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം ; 20 പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്  :  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. 20 പേർക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. പാലക്കാട് കുമരംപുത്തൂരിലായിരുന്നു ലോക്ക്ഡൗൺ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം നടന്നത്.

മണ്ണാർക്കാട് കുമരംപുത്തൂരിലെ സപ്ളൈകോ  പായ്ക്കിങ്  കേന്ദ്രത്തിൽ വച്ചായിരുന്നു എഐഎസ്എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാർക്കാടിന്റെ പിറന്നാൾ ആഘോഷം. മാസ്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയുമായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുമരംപുത്തൂർ പഞ്ചായത്തംഗം, എഐവൈഎഫ് പ്രവർത്തകർ, സിപിഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനം രൂക്ഷമായി. ഇതേത്തുടർന്ന് ആഘോഷങ്ങളിൽ പങ്കെടുത്ത 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്