കേരളം

മാലദ്വീപില്‍ നിന്നും ഇന്ത്യാക്കാരുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും ; കപ്പലില്‍ ആറ് ഗര്‍ഭിണികളും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ കടല്‍മാര്‍ഗം നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി മാലദ്വീപില്‍ നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുമായി നാവികസേന കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചി തീരത്തെത്തും. ഇത് രണ്ടാം തവണയാണ് ജലാശ്വ മാലദ്വീപില്‍ കുടുങ്ങിയ പ്രവാസികളുമായി കൊച്ചി തീരത്തെത്തുന്നത്.

രാവിലെ എട്ടുമണിയോടെ കപ്പല്‍ കൊച്ചിയിലെത്തുമെന്നാണ് സൂചന. കപ്പലില്‍ 497 പുരുഷന്മാരും 70 സ്ത്രീകളും അടക്കം 588 പ്രവാസികളാണ് ഇന്ന് രാജ്യത്ത് തിരിച്ചെത്തുന്നത്. സംഘത്തില്‍ ആറ് ഗര്‍ഭിണികളും ഉണ്ട്. കപ്പല്‍ യാത്രക്കാരില്‍ 568 പേര്‍ മലയാളികളാണ്.

15 തമിഴ്‌നാട് സ്വദേശികളും, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളും കപ്പലിലുണ്ട്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മാലിയില്‍ നിന്നും കപ്പല്‍ യാത്ര തിരിക്കാന്‍ വൈകിയിരുന്നു. തുറമുഖത്ത് വിശദമായ പരിശോധനയ്ക്ക് ശേഷം ഇവരെ ക്വാറന്റിനിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്