കേരളം

ഏറ്റവും കൂടുതല്‍ ബസുകള്‍ ഓടിയത് തിരുവനന്തപുരത്ത്: കെഎസ്ആര്‍ടിസി ഇതുവരെ നടത്തിയത് 1338 സര്‍വീസുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇന്ന് രാവിലെ ഏഴ് മുതല്‍ നടത്തിയത് 1338 സര്‍വീസുകള്‍. കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ള സ്ഥലങ്ങളിലേക്കോ പ്രസ്തുത സോണ്‍ ഉള്‍പ്പെടുന്ന റൂട്ടുകളിലേക്കോ സര്‍വീസ് നടത്തിയില്ല. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഒരുബസ്സില്‍ ആവറേജ് 10 മുതല്‍ 15 വരെ യാത്രക്കാരാണ്  ഉണ്ടായിരുന്നത്. 

ഗ്രാമ പ്രദേശങ്ങളില്‍ യാത്രക്കാര്‍ വളരെ കുറവാണ്. ജില്ലാ കേന്ദ്രങ്ങളിലേക്ക് 25 യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും തിരികെയുള്ള ബസ്സുകള്‍ പലതും അഞ്ചില്‍ താഴെ യാത്രക്കാരമായാണ് പോകേണ്ടി വന്നത്. യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി അനുവദനീയമായ റൂട്ട്കളില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്നതാണ്. ജനങ്ങള്‍ കെഎസ്ആര്‍ടിസിയോട് സഹകരിച്ച് യാത്ര ചെയ്യണമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഭ്യര്‍ത്ഥിച്ചു


ജില്ല തിരിച്ചുള്ള കണക്ക് 
 

തിരുവനന്തപുരം 413
കൊല്ലം 138
പത്തനംതിട്ട 84
കോട്ടയം 90
ആലപ്പുഴ 92
ഇടുക്കി 40
എറണാകുളം 157
തൃശൂര്‍ 96
പാലക്കാട് 76
കോഴിക്കോട് 38
മലപ്പുറം 39
വയനാട് 16
കണ്ണൂര്‍ 41
കാസര്‍കോട് 18
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്