കേരളം

തെക്കന്‍ കേരളത്തില്‍ കനത്ത മഴ ; ചിറ്റാറും കിള്ളിയാറും കരകവിഞ്ഞു ; തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തേക്കുംമൂട് ഭാ​ഗത്ത് വീടുകളിൽ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളം, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി.

കാറ്റിലും മഴയിലും ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കനത്തമഴയെത്തുർന്ന് ചിറ്റാർ കരകവിഞ്ഞു. ആനാട് പഞ്ചായത്തിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. കിള്ളിയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന്  കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മധ്യകേരളത്തില്‍ വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ അതിശക്തമായ മഴയായിരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്‌.  മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്‌.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഉത്തരകേരളത്തില്‍ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാല്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എസ്‌ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കളക്ടറേറ്റില്‍ മീറ്റിങ് നടന്നിരുന്നു. നഗരത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി സജീവമായി നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്