കേരളം

കോവിഡിനെ തടയാൻ കേരളത്തിന്റെ സഹായം വേണം,  50 ഡോക്ടര്‍മാരേയും 100 നഴ്‌സുമാരേയും ആവശ്യപ്പെട്ട് മഹാരാഷ്ട്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ; രാജ്യത്തെ കോവിഡിന്റെ പ്രധാന ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. അതിനിടെ  കോവിഡ് ചികിത്സയ്ക്കായി കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. 

വിദഗ്ധരായ 50 ഡോക്ടര്‍മാരേയും 100 നഴ്‌സുമാരേയും സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ടിപി ലഹാനെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കത്തയച്ചു. രോ​ഗവ്യാപനം കൂടുതലുള്ള മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് ആരോ​ഗ്യപ്രവർത്തകരെ അയക്കണമെന്നാണ് ഇവരുടെ ആവശ്യം. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3041 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു. മരണസംഖ്യ 1635 ആയും ഉയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്