കേരളം

മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്.
കാന്തിവലിയിലെ ഫ്‌ലാറ്റില്‍ വച്ച് ഇന്ന് രാവിലെയാണ് മത്തായി മരിച്ചത്.

ഭാര്യ ഏലിയാമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ ആരും സഹായിച്ചില്ല. മരിച്ച് ഒമ്പതു മണിക്കൂറിനു ശേഷമാണ് സ്രവ പരിശോധനാഫലം വന്നത്. അതുകഴിഞ്ഞാണ് കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത്.

അതേസമയം മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു.1026 പേര്‍ രോഗ ബാധിതരായി മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു.  ഇതുവരെ  52,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  60 പേരാണ് രോഗം ബാധിച്ച് ഇന്ന് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്