കേരളം

'ബെവ് ക്യൂ' ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം രണ്ട്‌ദിവസത്തിനുള്ളില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മദ്യത്തിനു ടോക്കണിനായുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി.  ആപ്പ് നാളെയോ മറ്റന്നാളോ നിലവില്‍ വരും. മദ്യക്കടകള്‍ തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബെവ് കോ പൂര്‍ത്തിയാക്കി. ആപ്പ് ഉപയോഗിച്ച് ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും.

ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ മദ്യക്കടകള്‍ തുറന്നേക്കുക്കുമെന്നാണ് സൂചന. അതേസമയം മദ്യക്കടകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബെവ് കോ പൂര്‍ത്തിയാക്കി. ലേബലിങ്ങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി ,ബാറുകളുടെ ഓര്‍ഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്‌ലെറ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകളും സജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ വഴിയായിരിക്കും മദ്യ വിതരണം.301 ഔട്‌ലറ്റുകളും , 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു