കേരളം

സംസ്ഥാനത്ത് മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ  ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ചമുതല്‍ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27നും 28നും ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും 29ന് കേരളതീരത്തും ഇടിയോടുകൂടിയ കനത്തമഴ പെയ്യാനിടയുണ്ട്. ശക്തമായ കാറ്റും വീശും.

27ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 28ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, 29ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.

അതേസമയം ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ കാലവര്‍ഷം അറേബ്യന്‍ സമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍പ്രവചനം.

ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ പതിവ് പോലെയായിരിക്കുമെന്നാണ് പ്രവചനം.എന്നാല്‍ കേരളത്തില്‍ സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലവര്‍ഷവും സാധാരണയില്‍ കൂടുതലാകും. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം മെയ് 27 വരെ തുടരും. മെയ് 29 ഓടേ ഇതിന് ശമനമുണ്ടാകും. മണ്‍സൂണിന്റെ കടന്നുവരവാണ് ചൂട് കുറയാന്‍ സഹായകമാകുകയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിലെ വിദഗ്ധന്‍ രാജേന്ദ്ര കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍