കേരളം

പ്ലസ് വണ്ണിലേക്കുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ഇന്ന് മുതൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ഇന്ന് മുതൽ. കാൻഡിഡേറ്റ് ലോഗിനിലെ ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് ലിങ്കിലൂടെ അലോട്ട്‌മെന്റുകൾ പരിശോധിക്കാം. ഇതിൽ പ്രവേശനം ലഭിക്കുന്നവർ ട്രാൻസ്‌ഫർ അലോട്ട്മെന്റ് ലെറ്ററിലുള്ള സമയത്ത് സ്കൂളിലെത്തി പ്രവേശനം നേടണം.  അലോട്ട്‌മെന്റ് ലെറ്റർ അതത് സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്ന് ലഭിക്കും. 

ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നാളെ രാവിലെ 10മണിക്ക് പ്രസിദ്ധീകരിക്കും. http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നത്. ഈ മാസം അഞ്ചാം തിയതി വൈകിട്ട് അഞ്ച് മണി വരെ റിന്യൂ ആപ്ലിക്കേഷൻ ലിങ്കിലൂടെ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്